കേരള ഇൻഡെക്സ്‌

കേരള സർവ്വകലാശാല ലൈബ്രറിയിൽ ലഭ്യമായ പ്രസിദ്ധീകരണങ്ങളിലും ദിനപത്രങ്ങളിലും നിന്നുള്ള പഠനാർഹമായ ലേഖനങ്ങളുടെ സൂചികയാണ്‌ 'കേരള ഇൻഡെക്സ്‌'. മലയാളം, ഇംഗ്ലീഷ്‌ ഭാഷകളിലുള്ള ഗവേഷണമൂല്യമുള്ള ആനുകാലിക പ്രസിദ്ധീകരണങ്ങളും ദിനപത്രങ്ങളുമാണ്‌ 'കേരള ഇൻഡെക്സി'നായി തിരഞ്ഞെടുക്കുന്നത്. ഡോക്യുമെന്റേഷന്‍ ആന്റ് ഇന്‍ഫര്‍മേഷന്‍ സര്‍വ്വീസസ് വിഭാഗം തയ്യാറാക്കി ത്രൈമാസികമായിട്ടാണിത് പ്രസിദ്ധീകരിക്കുന്നത്. കേരളപഠന ഗവേഷകരുടെ പ്രധാന വിജ്ഞാനസ്രോതസ്സാണിത്.

കേരളത്തിന്റെ ചരിത്രം, സംസ്‌കാരം, സാഹിത്യം, സാമ്പത്തികം, രാഷ്ട്രീയം, കല, വിദ്യാഭ്യാസം, ശാസ്‌ത്രം, ഭാഷ തുടങ്ങി നിരവധി വിഷയങ്ങൾ ഈ സൂചികയിൽ ഉൾപ്പെടുത്തിയിരിക്കുന്നു. മലയാളഭാഷയിലുള്ള മുപ്പതോളം ആനുകാലികങ്ങൾ, മൂന്നു ദിനപത്രങ്ങൾ, ഇംഗ്ലീഷ്‌ ഭാഷയിലുള്ള പത്തോളം ആനുകാലികങ്ങൾ, രണ്ടു ദിനപത്രങ്ങൾ എന്നിവയാണ്‌ ഇൻഡെക്സ്‌ ചെയ്യുന്നത്‌. 1984 മുതൽ 2012 ഡിസംബർ വരെയുള്ളവ പുസ്‌തകരൂപത്തിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്‌. ലേഖകന്റെ പേര്‌, ശീര്‍ഷകം‌, ആനുകാലികത്തിന്റെ പേര്‌, വാല്യം, ലക്കം, വർഷം, മാസം, തീയതി, പേജ് എന്നിവ കൂടാതെ പരാമർശ വിഷയം / വ്യക്തി / സംഭവം ചെറുകുറിപ്പായും ചേര്‍ത്തിരിക്കുന്നു.

കേരളപഠനത്തിന്‌ കൂടുതൽ ഊർജ്ജം പകരാൻ 'കേരള ഇൻഡെക്സ്‌' ഓൺലൈനില്‍ ലഭ്യമാക്കുവാൻ സർവ്വകലാശാല ലൈബ്രറി ഒരു പ്രോജക്ട്‌ തയ്യാറാക്കി സർക്കാരിന്‌ സമർപ്പിക്കുകയുണ്ടായി. കേരള സർക്കാരിന്റെ സാമ്പത്തികസഹായത്തോടെ അത്‌ നടപ്പിലാക്കുവാൻ സർവ്വകലാശാല തീരുമാനിക്കുകയും കെൽട്രോണിന്റെ ഐ.ടി. പാർട്ട്‌ണറായ 'ബീഹൈവ്‌ ഡിജിറ്റല്‍ കണ്‍സെപ്റ്റ്സ്' 2014 വരെയുള്ളവ വിജയകരമായി പൂര്‍ത്തീകരിക്കുകയും ചെയ്തു.

യൂണികോഡ് ഭാഷാസാങ്കേതികത അടിസ്ഥാനമാക്കിയുള്ള ഈ വിവരവ്യവസ്ഥ പൂര്‍ണ്ണമായും മലയാളലിപിയുപയോഗിച്ചുള്ള വിവരാന്വേഷണത്തിന് പ്രാപ്തമാണ്.1984 മുതൽ 2014 വരെയുള്ള അറുപതിനായിരത്തില്‍പരം ലേഖനവിവരങ്ങളാണ് കേരള ഇൻഡെക്സിലുള്ളത്. 2014 ജനുവരി മുതല്‍ പ്രസിദ്ധീകരിക്കുന്ന കേരള ഇന്‍ഡെക്സിന്റെ പുതിയ പതിപ്പിന്റെ ഓണ്‍ലൈന്‍ രൂപത്തോടൊപ്പം സ്കാന്‍ ചെയ്ത ലേഖനങ്ങളുടെ പൂര്‍ണ്ണരൂപവും സര്‍വ്വകലാശാല ലൈബ്രറിയില്‍ വന്ന് വിവരശേഖരണം നടത്തുന്ന ഉപയോക്താക്കള്‍ക്ക് ലഭ്യമാക്കാനാവുന്നുവെന്നത് കേരള ഇന്‍ഡെക്സിന്റെ ചരിത്രത്തിലെ ഏറ്റവും മികച്ച നേട്ടമായി കണക്കാക്കാവുന്നതാണ്.

ഗവേഷകവിദ്യാര്‍ത്ഥികള്‍ക്കു മാത്രമല്ല, കേരളത്തിലെ എഴുത്തുകാര്‍ക്കും ജേര്‍ണ്ണലിസ്റ്റുകള്‍ക്കും അനന്യമായൊരു റഫറന്‍സിന് വഴിയൊരുക്കുന്ന കേരള ഇന്‍ഡക്സ് മികച്ച രീതിയില്‍ നിലനിര്‍ത്താനും പരിപോഷിപ്പിക്കാനും കേരള സർവ്വകലാശാല ലൈബ്രറി പ്രതിജ്ഞാബദ്ധമാണ്.

Compilation Team of First Issue of Kerala Index, 1986

M.H. Abdul Azis; Parameswaran and Bina

A.K. Panicker (supervision)

K.C. John (Librarian)

Present Compilation, 2014

Girijamma; Hashim

Digital compilation and hosting by Beehive Digital Concepts Pvt. Ltd

PM Abdulkadir (Execution, Managing Director, Beehive)

Hussain KH (System Design)

Ajay Gangadharan (programming)

IT Partner: KELTRON

കേരള ഇന്‍ഡക്സ് പ്രോജക്റ്റ്

1942-ൽ തിരുവിതാംകൂർ സർവകലാശാല ലൈബ്രറി എന്ന പേരിൽ പ്രവർത്തനം ആരംഭിച്ച കേരള സർവകലാശാല ലൈബ്രറിക്കു രൂപംകൊടുത്തത്‌ പ്രൊഫ. കെ.എ. ഐസക്‌ ആണ്‌. 1962-ൽ പ്രവർത്തനം ആരംഭിച്ച ഈ ലൈബ്രറി അത്യപൂർവവും അതിവിശിഷ്ടവുമായ ഗ്രന്ഥങ്ങളുടെ കലവറയാണ്‌. കേരള സർവകലാശാല ലൈബ്രറിയുടെ ആധുനികവൽക്കരണത്തിന്റെ ഭാഗമായി കമ്പ്യൂട്ടറൈസേഷന്റെ നടപടികൾ തുടങ്ങിയത്‌ ശ്രീമതി. എ.വി. റാഹേലമ്മ യൂണിവേഴ്‌സിറ്റി ലൈബ്രേറിയന്റെ ചുമതല വഹിച്ചിരുന്ന കാലത്താണ്‌. യൂണിവേഴ്‌സിറ്റി ഗ്രാൻഡ്‌സ്‌ കമ്മിഷന്റെ സഹായത്തോടെയാണ്‌ ഈ നടപടികൾ ലൈബ്രറിയിൽ തുടങ്ങിയത്‌. 2003-2004 കാലയളവിൽ അന്നു യൂണിവേഴ്‌സിറ്റി ലൈബ്രേറിയന്റെ ചുമതല വഹിച്ചിരുന്ന ശ്രീ. എൻ. പരമേശ്വരന്റെ കാലത്ത്‌ ലൈബ്രറിയുടെ ആധുനികവൽക്കരണത്തിനുവേണ്ടി വിശദവിവരങ്ങളടങ്ങിയ ഒരു രൂപരേഖ തയ്യാറാക്കി സർക്കാരിനു സമർപ്പിക്കുകയുണ്ടായി. പലപല കാലതാമസമുണ്ടായിയെങ്കിലും 2007-ൽ ലൈബ്രറിയുടെ ഉന്നമനത്തിൽ അതീവ തൽപരനായ മുൻ ധനകാര്യമന്ത്രി ഡോ. തോമസ്‌ ഐസക്‌ ലൈബ്രറി ആധുനികവൽക്കരണത്തിനുവേണ്ടി മൂന്നുകോടി രൂപ അനുവദിക്കുകയും അതിൻപ്രകാരം അന്ന്‌ ലൈബ്രറിയുടെ സാരഥ്യം വഹിച്ചിരുന്ന ശ്രീമതി. ജെ. ഉഷ ഈ രൂപരേഖ ചില ഭേദഗതികളോടെ പുനർസമർപ്പിക്കുകയും ചെയ്‌തു. അതിൻപ്രകാരമാണ്‌ ‘Kerala University Library Digital Archive’ എന്ന സംരംഭം ആരംഭിച്ചത്‌. കേരള പഠനവിഭാഗത്തിലെ പുരാതനവും ഉത്‌കൃഷ്ടങ്ങളുമായ ഗ്രന്ഥങ്ങളുടെ ഒരു Digital Depository ഉണ്ടാക്കിയെടുക്കുവാൻ C-Ditന്റെ സഹകരണത്തോടെ നമുക്ക്‌ സാധിച്ചു. Library Digitization and Archival System (LIDASഎന്ന software ഇതിൽ ഉപയോഗപ്പെടുത്തി. ശ്രീമതി. എസ്‌.പി. ഉഷാദേവി ലൈബ്രറിയുടെ ചുമതല വഹിച്ചിരുന്ന കാലത്താണ്‌ ഈ റശഴശശ്വേമശേീി പദ്ധതിയുടെ പ്രവർത്തനം പൂർണ്ണരൂപത്തിൽ ആരംഭിച്ചത്‌. ലൈബ്രറി റഫറൻസ്‌ ഹാൾ, സ്റ്റാക്ക്‌ റൂം തുടങ്ങിയവ A/C ആക്കുവാനും റിസർച്ച്‌ സെക്ഷന്‌ പ്രത്യേകം ഹാൾസംവിധാനം ചെയ്യുവാനും ഈ സമയങ്ങളിൽ സാധിക്കുകയുണ്ടായി.

ശ്രീമതി. സി.എസ്‌. ലൈല ലൈബ്രറിയുടെ ചാർജ്‌ വഹിച്ചിരുന്ന സമയത്ത്‌ IT Section ന്റെ ചാർജായിരുന്ന ശ്രീമതി. ശശികല, ശ്രീ. മജീദ്‌ എന്നിവരുടെ സഹായത്തോടെ വീണ്ടും ലൈബ്രറിയുടെ നവീകരണത്തിനുവേണ്ടി പ്രോജക്ടുകൾ തയ്യാറാക്കി സർക്കാരിനു സമർപ്പിക്കുകയുണ്ടായി. അതിൻപ്രകാരം Phase II Modernization-ന്റെ ഭാഗമായി 1.75 കോടി രൂപ അനുവദിക്കുകയുണ്ടായി. No.Pl.A1/2547/Mod.KUL/Phase II dated 10.05.2012 പ്രകാരം വൈസ്‌ ചാൻസലർ അനുമതി നൽകിയ പ്രോജക്ടുകൾ ഇവയാണ്‌.

  • 1. Collection development 15,00,000
  • 2. Infrastructure development of Information and Communication technology 10,00,000
  • 3. Weeding out document 3,50,000
  • 4. Computerized Documentation & Information Services Project “Kerala Index” 5,00,000

ഈ പ്രോജക്ടുകളിൽ weeding out of documents project പൂർത്തിയായി വരുന്നു. 3,50,000 രൂപയിൽ 2,63,008 രൂപ ചെലവഴിക്കുകയും ബാക്കി 86,192 രൂപ utilization sanction-നു വേണ്ടി യൂണിവേഴ്‌സിറ്റിക്ക്‌ എഴുതിയിരിക്കുകയും ചെയ്യുന്നു. IT infrastructure developmen-നു വേണ്ടി കിട്ടിയ 10 ലക്ഷം രൂപ സർവർ വാങ്ങാനായി ഉപയോഗിച്ചുകഴിഞ്ഞു. ഇത് കൂടാതെ 6.55 കോടി രൂപ വീണ്ടും ലൈബ്രറിയുടെ നവീകരണത്തിനായി അനുവദിക്കുകയും ചെയ്തു . മൊത്തമായി ലഭിച്ച 11.3 കോടി രൂപ യുടെ നവീകരനപ്രവർത്തനങ്ങൾ ആണ് ഇപ്പോൾ ലൈ ബ്രരിയിൽ നടന്നു കൊണ്ടിരിക്കുന്നത് ഈ പ്രോജക്ടുകൾ പ്രാവർത്തികമായതും ഇന്നും തുടർന്നുകൊണ്ടിരിക്കുന്നതും ലൈബ്രറിയുടെ സാരഥ്യം വഹിക്കുന്ന ശ്രീമതി. എൽ. സരസ്വതിയുടെ നേതൃത്വത്തിലാണ്‌.

Computerized Documentation & Information Services Project “Kerala Index”

കേരള സർവകലാശാല ലൈബ്രറിയിൽ 1973 കാലഘട്ടത്തിൽ തന്നെ ഗവേഷണമൂല്യമുള്ള ബിബ്ലിയോഗ്രഫികൾ പ്രസിദ്ധികരിക്കാൻ തുടങ്ങിയിരുന്നു. ആദ്യകാലങ്ങളിൽ അവയ്ക്കു പിന്നിൽ പ്രവർത്തിച്ചിരുന്നവർ ശ്രീ. എ.കെ. പണിക്കർ, ശ്രീ. രാജൻപിള്ള, ശ്രീ. വി.എസ്‌. സുകുമാരൻ നായർ, ശ്രീമതി. എ.വി. റാഹേലമ്മ, ശ്രീ. സി. രവീന്ദ്രൻ നായർ, ശ്രീമതി. ഇന്ദിരാഭായി, ശ്രീമതി. ഭഗവതി അമ്മാൾ തുടങ്ങിയവരാണ്‌. യൂണിവേഴ്‌സിറ്റി ലൈബ്രേറിയനായിരുന്ന പ്രൊഫ. കെ.എ. ഐസക്‌ ഈ സംരംഭങ്ങൾക്ക്‌ നേതൃത്വം കൊടുത്തിരുന്നു.

ഇതിന്റെയും, രാജസ്ഥാൻ യൂണിവേഴ്‌സിറ്റി പ്രസിദ്ധീകരണമായ ‘Index India’ യുടെയും ചുവടുപിടിച്ചാണ്‌ കേരള സർവകലാശാല ലൈബ്രറിയിൽ ഗവേഷണപഠനത്തിനാധാരമായ വിവരങ്ങൾ സമാഹരിച്ച്‌ നൽകുകയെന്ന ഉദ്ദേശത്തോടെ കേരള പഠനസൂചിക അഥവാ കേരള ഇൻഡെക്സ്‌ എന്ന ആശയം ഉടലെടുക്കുന്നത്‌. ഇതിനായി ഡോക്യുമെന്റേഷൻ ആൻഡ്‌ ഇൻഫർമേഷൻ സെക്ഷൻ 1986-ൽ രൂപീകരിക്കുകയുണ്ടായി. ലൈബ്രറിയിൽ ലഭ്യമാകുന്ന തിരഞ്ഞെടുത്ത ലേഖനങ്ങളുടെ സൂചികകൾ ഉൾക്കൊള്ളുന്ന കേരള ഇൻഡെക്സിന്റെ നിശ്ചിത ഇടവേളകളിലുള്ള പ്രസിദ്ധീകരണം, വിവിധ വിഷയങ്ങൾ, വിവിധ വ്യക്തികൾ എന്നിവരെക്കുറിച്ചുള്ള ഗ്രന്ഥസൂചികളുടെ പ്രസിദ്ധീകരണം, പുസ്‌തകപ്രദർശനങ്ങൾ എന്നിവയാണ്‌ ഈ വിഭാഗത്തിന്റെ പ്രധാന ചുമതലകൾ.

കേരള ഇൻഡെക്സ്‌ തയ്യാറാക്കൽ ദൈനംദിന പ്രവർത്തനത്തിന്റെ ഭാഗമാണ്‌. മലയാളം-ഇംഗ്ലീഷ്‌ ഭാഷകളിലുള്ള ഗവേഷണമൂല്യമുള്ള ആനുകാലിക പ്രസിദ്ധീകരണങ്ങളും ദിനപത്രങ്ങളുമാണ്‌ “കേരള ഇൻഡെക്സി”നായി ഉപയോഗിക്കുന്നത്‌. കേരളത്തിന്റെ ചരിത്രം, സംസ്‌കാരം, സാമ്പത്തികം, രാഷ്ട്രീയം, സാഹിത്യം, വിദ്യാഭ്യാസം, ശാസ്‌ത്രം, ഭാഷ തുടങ്ങി നിരവധി വിഷയങ്ങൾ ഈ സൂചികകളിൽ ഉൾപ്പെടുത്തിയിരിക്കുന്നു.

The first issue of Kerala Index was published in 1986. It was a retrospective index covering articles appeared in select periodicals and journals received in the library during 1984. It was brought as an annual. Compilation work was done by Sri. M.H. Abdul Azis, Section Head and Sri. Parameswaran and Smt. Bina under the supervision of Sri. A.K. Panicker, Deputy Librarian who was in charge of the Documentation and Information Services Section, Sri. K.C. John, University Librarian was the inspiring force behind this venture. Initially it was handwritten and from 1987 onwards Kerala Index was prepared in type written and multiple copies were taken by cyclostyling and from 2000 onwards Kerala Index is prepared using computer. Index is prepared in Microsoft word and C-DAC ISM is used as the multilingual language solution. This process has some limitations such as it is not searchable, not having the facility to generate author, title and keyword Indices in Malayalam etc. Hence it is highly required to design a software with the following facilities.

  • Automated generation of authors, title and keyword indices.
  • Preservation or archiving.
  • Facility to host in internet.

We have submitted this project proposal to government of Kerala as a part of modernization of Kerala University Library (Phase II) Item 1.4. Computerized Documentation and Information Services Project ‘Kerala Index’. The government to Kerala has given sanction to the project under the initiative of Dr. Thomas Isaac, then Hon. Finance Minister, Govt. of Kerala at an estimated cost of Rs.5,00,000/-. We have submitted a detailed proposal for the implementation of the project to University. The expert committee for monitoring Phase II modernization of University Library recommended to invite open tender for carrying out the project. Accordingly we have invited open tenders for developing customized software for preparing data base of articles using Malayalam Unicode font and content management. We have received two quotations from Keltron and SBL. Keltron being the lowest quoted firm, sanction was accorded by the Vice-Chancellor to the Deputy Librarian-in-charge for entrusting the implementation of the project ‘Kerala Index’ at an estimated cost of Rs.3,40,000/-.

As per the MOU signed between M/s. Keltron IT partner Beehive Group and Registrar the required hardware components for the project, ie. two computers, one A3 scanner and printer with multiple copier have been provided by the University.

Sanction was provided for the purchase of two computers at an estimated cost of Rs.62,800/-, A3 scanner Rs.1,80,000/- by the University. And one printer cum multiple copier has been purchased from Amenities Fund of University Library.

We have received the technical support and specifications of the hardware components from the Director, Computer Centre, University of Kerala.

Recompilation of the printed intex and system design was done by Sri. K.H. Hussain the former Librarian at KFRI, programming was carried out by Ajay Gangadharan and the project was executed by M/s. Beehive Degital Concepts under the leadership of Mr. PM Abdulkadir wth the IT partnership of Keltron. From the month of January 2013 Kerala Index is prepared by using this software both in print version and online version. Kerala Index online contains more than 6000 records / references from popular magazines / dailies / weeklies / articles from 1984 to 2014 which made into MYSQL database. Malayalam Unicode is used to describe the records and the retrieval hits are displayed in Rachana / Meera font capable of rendering traditional character set. Search interface is a variant of “Nitya online” by Beehive Digital concepts. Besides index, scanned full text image of articles are also available in the newly introduced Kerala Index search module (for internal use only).

Now the project is complete and is ready for launching. The patronage of the University Librarian-in-charge, Smt. L. Saraswathy is very much appreciable for the successful completion of the project.

1984 മുതൽ 2014 വരെ കേരള ഇൻഡെക്സിനുവേണ്ടി പ്രവർത്തിച്ച എല്ലാവരെയും നന്ദി അറിയിക്കുന്നു.

ഈ സർവകലാശാല ലൈബ്രറിയിൽ പ്രവർത്തിച്ച ഏകദേശം മുഴുവൻ പേരുടെയും പങ്കാളിത്തം ഏറെക്കുറെ അവകാശപ്പെടാവുന്നതാണ്‌ ഈ മഹത്തായ സംരംഭം. ആദ്യകാലങ്ങളിൽ ടൈപ്പിങ്‌ ജോലികൾ ഭംഗിയായി നിർവ്വഹിച്ചിരുന്ന ശ്രീമതി. കമലമ്മാൾ, ശ്രീമതി ബേബി, Xerox ഓപ്പറേറ്ററായി വർക്കുചെയ്‌തിരുന്ന ശ്രീ. റോയി, ഭംഗിയായി കവറുകൾ ഡിസൈൻ ചെയ്‌ത്‌ സ്വന്തമായി ബൈൻഡിംഗ്‌ ജോലികൾ വരെ ചെയ്‌ത്‌ കേരള ഇൻഡെക്സ്‌ ഇറക്കുമായിരുന്ന യശഃശരീരനായ ശ്രീ. അശോകൻ എന്നിവരെയും നന്ദിയോടെ ഓർമ്മിക്കുന്നു. കമ്പ്യൂട്ടറിന്റെ സഹായത്തോടുകൂടി ഡേറ്റാ എൻട്രി വർക്കുകൾ ചെയ്യാൻ തുടങ്ങിയ സമയം മുതൽ ഞങ്ങളോടൊപ്പം കൃത്യതയോടെ ഈ ജോലികൾ ചെയ്‌തുതരുന്ന ശ്രീമതി. സുമ എം.ആറിന്‌ പ്രത്യേകം നന്ദി രേഖപ്പെടുത്തുന്നു.

കേരള ഇൻഡെക്സ്‌ ഓൺലൈനാക്കാൻ പ്രയത്‌നിച്ച ഡെപ്യൂട്ടി ലൈബ്രേറിയൻ-ഇൻ-ചാർജ്‌ ശ്രീമതി. എൽ. സരസ്വതി, മലയാളത്തിൽ ബൃഹത്തായ ഈ ഡേറ്റാബേസ്‌ ഉണ്ടാക്കിയെടുക്കാൻ അഹോരാത്രം പരിശ്രമിച്ച ശ്രീ. കെ.എച്ച്‌. ഹുസൈനും ടീമിനും പ്രത്യേകം പ്രത്യേകം നന്ദി രേഖപ്പെടുത്തുന്നു. ഈ സംരംഭം വിജയിപ്പിക്കാൻ യത്‌നിച്ച ശ്രീമതി. ഗിരിജമ്മ ആർ, ഡോ. ടി. അജികുമാരി, ഡോ. എസ്‌. ബീന, ശ്രീ. ഇ. ഹാഷിം, ശ്രീമതി. രജിത എന്നിവർക്കും ഞങ്ങളുടെ എല്ലാ സഹപ്രവർത്തകർക്കും സുഹൃത്തുക്കൾക്കും ഈ അവസരത്തിൽ നന്ദി പ്രകാശിപ്പിക്കുന്നു.

കേരള പഠനത്തിലും മലയാളസാഹിത്യത്തിലും ഉള്ള ഗവേഷണത്തിന്‌ അവലംബിക്കുന്ന ഏറ്റവും പ്രധാനപ്പെട്ട വിജ്ഞാനസ്രോതസ്സായി കേരള ഇൻഡെക്സ്‌ മാറണമെന്നുള്ള ലക്ഷ്യത്തോടെ കേരള ഇൻഡെക്സ്‌ ഓൺലൈൻ ഗവേഷകകേരളത്തിനു മുമ്പിൽ ഞങ്ങൾ സമർപ്പിക്കുന്നു.

അന്വേഷണം (SEARCH)

Search Query (തിരച്ചില്‍ വാക്കുകള്‍) രൂപംകൊടുക്കുമ്പോള്‍ പ്രധാനമായും രണ്ടു കാര്യങ്ങള്‍ ശ്രദ്ധിക്കണം

1. Search Fields

Query Box നു മുകളില്‍ ഏതിലാണ് അന്വേഷിക്കേണ്ടതെന്ന് സൂചിപ്പിച്ചാല്‍ അന്വേഷണഫലം കൂടുതല്‍ കൃത്യപ്പെടുത്താം. Author, Title, Subject മുതലായവയില്‍ ഏതെങ്കിലുമൊന്ന് സെലക്ട് ചെയ്തില്ലെങ്കില്‍ All ല്‍ ആയിരിക്കും സെര്‍ച്ച് നടക്കുക. അപ്പോള്‍ 'വിദ്യ' എന്ന് കൊടുത്താല്‍ 'വിദ്യാധരന്‍, കെ' എന്നതും ഫലത്തില്‍ വരും. ഇതൊഴിവാക്കാനാണ് ഫീല്‍ഡ് തിരഞ്ഞെടുക്കേണ്ടത്.

2. Truncation മലയാളത്തിലെ പദസംയോജനം അന്വേഷണത്തില്‍ വരുത്തുന്ന പരിമിതികളെ ഒരളവുവരെ ട്രങ്കേഷന്‍ കൊണ്ട് മറികടക്കാം. പദത്തെ ഇടത്തോ വലത്തോ വച്ച് മുറിക്കലാണ് ട്രങ്കേഷന്‍. മദ്യം എന്ന് സെര്‍ച്ച് ചെയ്യാന്‍ കൊടുത്താല്‍ ശീര്‍ഷകത്തിലോ വിഷയത്തിലോ മദ്യം എന്ന വാക്ക് ഉണ്ടെങ്കിലേ ഫലം ലഭിക്കൂ. മദ്യനയ , മദ്യനയത്തിന്റെ , മദ്യനയവും , മദ്യനയത്തോട് , മദ്യനയത്തോടുള്ള , മദ്യനയത്തില്‍ , മദ്യനയത്തിലുള്ള , മദ്യപാനി ..... എന്നിങ്ങനെ അനേകം പ്രയോഗങ്ങള്‍ അന്വേഷണവിധേയമാകാതെ നഷ്ടപ്പെടുന്നു. ഇതു പരിഹരിക്കാന്‍ Query (അന്വേഷണ പദം) യില്‍ വലതുവശം സ്റ്റാര്‍ ഉപയോഗിച്ച് Truncate ചെയ്താല്‍ മതി : മദ്യ*

ഇടതുവശത്താണ് മുറിക്കുന്നതെങ്കില്‍ *മദ്യ
വിദേശമദ്യം , വിഷമദ്യം ..... മുതലായവ അന്വേഷണ വിധേയമാകും.

ഇടതും വലതും മുറിക്കുകയാണെങ്കില്‍ *മദ്യ*
വേറിട്ട രണ്ടന്വേഷണവും ഒരുമിച്ച് സാദ്ധ്യമാകും.

പദപ്രയോഗങ്ങള്‍ സംയോജിച്ചും വേര്‍പെട്ടുമിരിക്കുക ( മലയാളഭാഷ - മലയാള ഭാഷ , മദ്യദുരന്തം - മദ്യ ദുരന്തം), കൂട്ടക്ഷരത്തിനു സമമായി ചില്ലുപയോഗിക്കുക (വെണ്മണി - വെണ്‍മണി ) മുതലായവ മലയാളത്തിലെ വിവരാന്വേഷണത്തിലെ സങ്കീര്‍ണ്ണതകളാണ്. ഇതു പരിഹരിക്കാനുള്ള ശ്രമം തുടരുന്നു.

അന്വേഷണ ചതുരം (Query Box)

Query Box നകത്തെ ക്രോസ്‍മാര്‍ക്ക് ക്ലിക്ക് ചെയ്താല്‍ നിലവിലെ അന്വേഷണപദങ്ങള്‍ മായും. Query Box നു തൊട്ടടുത്ത് വലതുവശത്തെ കീബോര്‍ഡിന്റെ കുഞ്ഞു രൂപം ക്ലിക്ക് ചെയ്താല്‍ വലിയ കീബോര്‍ഡ് പ്രത്യക്ഷപ്പെടും. സ്ക്രീനിന്റെ ഏറ്റവും താഴെയുള്ള Task Bar ല്‍ ഇന്‍പുട്ട് ഭാഷ മലയാളമാണെങ്കില്‍ (MY), കീബോര്‍ഡില്‍ മലയാളലിപി തെളിയും. അതതു കട്ടകളില്‍ മൗസുകൊണ്ട് കുത്തി Query Box ല്‍ അക്ഷരങ്ങളും പദങ്ങളും ഉണ്ടാക്കാം.

അന്വേഷണ ഫലം (SEARCH HITS)

അന്വേഷണ ഫലത്തെ പലതരത്തില്‍, പലയെണ്ണത്തില്‍ ക്രമീകരിക്കാം

ഫലങ്ങള്‍ ഒറ്റയടിക്ക് എത്രയെണ്ണം കാണണമെന്ന് നിജപ്പെടുത്താന്‍ Show Results ലെ 10/20/50/100 മാറ്റുക.

ഫലങ്ങള്‍ മുഴുവനും ടെക്‍സ്റ്റ് ഫയലായി കിട്ടാന്‍ Export Data (ചുവന്ന കളര്‍) യുടെ ഇടതുവശത്തെ ചതുരം ക്ലിക്കുചെയ്ത് എക്‍സ്പോര്‍ട്ട് ചെയ്യുക..

ആവശ്യമുള്ളതു മാത്രം എക്‍സ്പോര്‍ട്ട് ചെയ്യാന്‍ അതതു ലേഖനങ്ങളുടെ നേര്‍ക്കുള്ള ചതുരം ക്ലിക്കുചെയ്യുക.

ഫലങ്ങള്‍ ശീര്‍ഷകത്തിലും ലേഖനകര്‍ത്താവിലും വര്‍ഷത്തിലുമൊക്കെ സോര്‍ട്ട് ചെയ്യാം. ഒരു പ്രാവശ്യം ക്ലിക്ക് ചെയ്താല്‍ Ascending ക്രമത്തില്‍ കിട്ടും. ഒന്നുകൂടി ക്ലിക്ക് ചെയ്താല്‍ Descending ആകും.

Download help file

Visitors: 472 University of Kerala All rights reserved.

Powered by KELTRON & Beehive Digital Concepts Pvt. Ltd.